എഴുന്നേൽക്കാൻ വൈകിയതിന് മകളെ വാക്കത്തികൊണ്ട് വെട്ടി പിതാവ്; തലയ്ക്ക് സാരമായ പരുക്ക്; കൈവിരൽ മുറിഞ്ഞുതൂങ്ങി

എഴുന്നേൽക്കാൻ വൈകിയതിന് മകളോട് പിതാവിന്റെ ക്രൂരത. പതിനേഴുകാരിയായ മകളെ പിതാവ് വാക്കത്തികൊണ്ട് വെട്ടി. കോട്ടയം കറുകച്ചാലിലാണ് സംഭവം. ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. സംഭവത്തിൽ മാവേലിത്താഴെയിൽ രഘു (48)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് സംഭവം. മകൾ എഴുന്നേൽക്കാൻ വൈകിയെന്ന് പറഞ്ഞ് രഘു വാക്കത്തിയുമായി മുറിയിലെത്തുകയും വഴക്കുണ്ടാക്കുകയും തുടർന്ന് വെട്ടുകയുമായിരുന്നു. ആദ്യവെട്ട് തലയ്ക്കാണ് കൊണ്ടത്. ഇതിന് ശേഷവും ഇയാള്‍ വെട്ടി. തടയുന്നതിനിടെ പെൺകുട്ടിയുടെ വലതുകൈയിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.
സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭയന്നുപോയ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടി. നാട്ടുകാർ ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Story Highlights – Father attack daughter in karukachal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here