കോതമംഗലം പള്ളി ജനുവരി എട്ടിനകം പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്

High Court Kothamangalam Church

കോതമംഗലം പള്ളി ജനുവരി എട്ടിനകം പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വിധി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്ര സേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ സിആർപിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിആർപിഎഫ് പള്ളിപ്പുറം ക്യാംപിനാകും ചുമതല. ഓർത്തഡോക്സ് സഭ നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി ഉത്തരവ്. കോതമംഗലം പളളി ഏറ്റെടുക്കണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന യാക്കോബായ സഭയുടെ ആവശ്യം കോടതി തള്ളി.

Story Highlights High Court orders to take over Kothamangalam Church before January 8

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top