ഭീകരവാദ വിഷയത്തിൽ ഫ്രാൻസ് സ്വീകരിയ്ക്കുന്ന നടപടികൾക്ക് ഇന്ത്യയുടെ പിന്തുണ

India is with France in the fight against terrorism; PM Modi

ഭീകരവാദ വിഷയത്തിൽ ഫ്രാൻസ് സ്വീകരിയ്ക്കുന്ന നടപടികൾക്ക് ഇന്ത്യ പൂർണ പിന്തുണ ഉറപ്പ് നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ ഫോണിൽ ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്.

ഫ്രാൻസിൽ നടന്ന ഭീകരവാദി ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി ഭീകരവാദത്തിനും തീവ്രവാദത്തിനും മൗലികവാദത്തിനും എതിരായ ഫ്രാൻസിന്റെ പോരാട്ടത്തിൽ ഇന്ത്യയുടെ എല്ലാ പിന്തുണയും അറിയിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കൊവിഡ് വാക്സിൻ, കൊവിഡിന് ശേഷം കൈവരിക്കേണ്ട സാമ്പത്തിക പുരോഗതി, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.

Story Highlights India’s support for France’s action on terrorism

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top