സ്വര്‍ണക്കടത്ത് കേസ്; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി കെ. സുരേന്ദ്രന്‍

K Surendran with serious allegations against P Sri Ramakrishnan

സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്പീക്കര്‍ സ്വര്‍ണക്കടത്ത് സംഘത്തെ നേരിട്ട് സഹായിച്ചു എന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. കൊള്ള സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നു, സ്പീക്കറുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

ഭഗവാന്റെ പേരുള്ള പ്രമുഖന് സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ പേര് പറഞ്ഞ് വിമര്‍ശിച്ച് സുരേന്ദ്രന്‍ രംഗത്തെത്തിയത്. അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights Gold smuggling case; K Surendran with serious allegations against P Sri Ramakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top