തിരുവനന്തപുരത്ത് ബിജെപിക്ക് കഴിഞ്ഞതവണ കിട്ടിയതിന്റെ പകുതി സീറ്റ് പോലും ലഭിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി സീറ്റ് പോലും ഇത്തവണ ലഭിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ അവകാശവാദം തെറ്റാണ്. പലയിടത്തും കോണ്‍ഗ്രസ് – ബിജെപി കള്ളക്കളി നടക്കുന്നുണ്ട്. പലയിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകും. ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ വിശ്വാസമില്ലാതായി മാറി. 50 രൂപയ്ക്ക് ഇന്ധനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ കയറിയവര്‍ ഇപ്പോള്‍ എത്ര രൂപയ്ക്കാണ് ഇന്ധനം നല്‍കുന്നത്. ഇന്ധന വില ദിവസം തോറും വര്‍ധിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights Minister Kadakampally Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top