തെരഞ്ഞെടുപ്പിൽ കർഷകരുടെ ശക്തമായ പ്രതികരണം ബിജെപിയ്‌ക്കെതിരായി ഉണ്ടാകുമെന്ന് എംഎം ഹസൻ

തെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകൾ കർഷകരുടേതാണ്. ഇവിടെയൊക്കെയുള്ള കർഷകരുടെ ശക്തമായ പ്രതികരണം ബിജെപിയ്‌ക്കെതിരായി ഉണ്ടാകുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ.

തിരുവനന്തപുരം നഗരത്തെ സംബന്ധിച്ചടത്തോളം പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വിലകൂട്ടികൊണ്ട് ജനജീവിതം ദുരിതത്തിലാക്കിയ ഒരു ഗവൺമെന്റാണിത്. തിരുവനന്തപുരത്ത് ബിജെപിയെയും സിപിഐഎമ്മിനെയും പരാജയപ്പെടുത്തികൊണ്ട് യുഡിഎഫ് മുന്നേറും. കാൽ നൂറ്റാണ്ടായി തിരുവനന്തപുരം നഗരത്തെ നരകതുല്യമാക്കിമാറ്റിയ ഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും എംഎം ഹസൻ വ്യക്തമാക്കി.

Story Highlights MM Hasan has said that there will be a strong reaction of farmers against the BJP in the elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top