മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഫാസിസം; ഡല്‍ഹിയിലെ അറസ്റ്റ് അപലപനീയം: കെ സി വേണുഗോപാല്‍

മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഫാസിസമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഡല്‍ഹിയിലെ അറസ്റ്റും തടങ്കലും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും കര്‍ഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് എതിരെ ജനാധിപത്യ പാര്‍ട്ടികളെ അണി നിരത്തി പോരാടുമെന്നും കെ സി വേണുഗോപാല്‍.
Read Also : കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്
അതേസമയം കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനിടെ ഇടത് നേതാക്കളെയും കര്‍ഷക സംഘടന നേതാക്കളെയും വ്യാപകമായി പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ കാണ്‍പൂരില്‍ വീട്ടുതടങ്കലിലാക്കി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, കിസാന്‍ സഭ നേതാക്കളായ കെ കെ രാഗേഷ് എംപി, പി കൃഷ്ണപ്രസാദ് തുടങ്ങി 12ല്‍പ്പരം നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലായി പൊലീസ് കസ്റ്റഡിയിലെടുത്തു.
മുന്‍കരുതല്‍ നടപടിയെന്ന മട്ടിലാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വീട്ടുതടങ്കലിലാക്കിയത്. സമാധാനപൂര്‍വ്വം നടക്കുന്ന സമരത്തെ എങ്ങനെ സമീപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് അറിയില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്ക്കര്‍ പ്രതികരിച്ചു.
ഭാരത് ബന്ദ് വിജയകരമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു. പഞ്ചാബിലും ഹരിയാനയിലും ഗുജറാത്തിലും കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു. ഒഡീഷയില്‍ ബന്ദ് അനുകൂലികള്‍ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചു. കൊല്‍ക്കത്തയില്‍ ഇടത് പാര്‍ട്ടികള്‍ ട്രെയിനുകളും ബസുകളും തടഞ്ഞു. ആന്ധ്രയിലെ വിജയവാഡയിലും പാര്‍വ്വതിപുരത്തും കര്‍ഷകര്‍ ശക്തിപ്രകടനം നടത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വിധാന്‍ സൗധയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. മഹാരാഷ്ട്രയില്‍ ഗാന്ധിയന്‍ അണ്ണാ ഹസാരെ നിരാഹാര സമരം അനുഷ്ഠിച്ചു. രാജസ്ഥാനില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി.
Story Highlights – kc venugopal, narendra modi, bjp, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here