ആലപ്പുഴയില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞു വീണ് മരിച്ചു

person who came to vote in Alappuzha collapsed and died

വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ മഹാദേവികാട് കളത്തിപ്പറമ്പില്‍ ബാലന്‍ ആണ് മരിച്ചത്. 57 വയസായിരുന്നു.

രാവിലെ ഒന്‍പതരയോടെ മഹാദേവികാട് എസ്എന്‍ഡിപി എച്ച്എസില്‍ വോട്ടുചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഉടന്‍തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടത്തും. ഭാര്യ സതി. മക്കള്‍ ബിനു, പരേതയായ ബിനിത.

Story Highlights local body election, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top