Advertisement

പൃഥ്വിരാജ് ചിത്രം ‘കുരുതി’യുടെ ചിത്രീകരണം നാളെ ആരംഭിക്കും

December 8, 2020
4 minutes Read
prithviraj kuruthi

മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് നായകനാകുന്ന സിനിമ ‘കുരുതി’യുടെ ചിത്രീകരണം നാളെ ആരംഭിക്കും. താരം തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യര്‍ ആണ്. ബോളിവുഡില്‍ ‘കോഫി ബ്ലൂം’ എന്ന സിനിമ ഒരുക്കിയതിന് ശേഷമാണ് മലയാളത്തിലേക്കുള്ള മനുവിന്റെ രംഗപ്രവേശം. ചിത്രം സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍ ഉള്‍പ്പെടുന്നതാണെന്നും വിവരം.

ചിത്രത്തില്‍ റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‌ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. കുരുതി ചിത്രത്തിന്റെ രചന- അനീഷ് പല്യാല്‍. സിനിമറ്റോഗ്രഫി- അഭിനന്ദന്‍ രാമാനുജം. സംഗീത സംവിധാനം- ജേക്‌സ് ബിജോയ്. എഡിറ്റ്- അഖിലേഷ് മോഹന്‍.

കോള്‍ഡ് കേസ് എന്ന സിനിമയാണ് പൃഥ്വിയുടെതായി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. സിനിമയിലെ പൃഥ്വിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തനു ബാലക് ആണ് ചിത്രത്തിന്റെ സംവിധാനം. ഏറെ കാലത്തിന് ശേഷം പൃഥ്വിരാജ് പൊലീസ് വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്.

Story Highlights pritviraj sukumaran, roshan mathew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top