വേനലില്‍ ബാത്ത് ടബ്ബില്‍ ഉല്ലസിക്കുന്ന കടുവ; വിഡിയോ കാണാം

tiger video

വേനല്‍ കാലത്ത് വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് വെള്ളം അന്വേഷിച്ച് വരാറുണ്ട്. വെള്ളം കിട്ടാന്‍ പല വിദ്യകളും പയറ്റാറുമുണ്ട്. എന്നാല്‍ വെള്ളം അന്വേഷിച്ച് വന്ന് ബാത്ത് ടബ്ബില്‍ കിടന്ന് ഉല്ലസിച്ചാലുള്ള അവസ്ഥയോ? അതും കണ്ടാല്‍ തന്നെ ഭയപ്പാടുണ്ടാക്കുന്ന കടുവ!!!

എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായി. വിഡിയോ പങ്കുവച്ചിരിക്കുന്നത് സുശാന്ത നന്ദ ഐഎഫ്എസ് ആണ്. ഒരു വീടിന് പുറത്ത് നിര്‍മിച്ചിരിക്കുന്ന വെള്ളത്തൊട്ടിയിലാണ് കടുവയുടെ അഭ്യാസം.

ആദ്യം കടുവ ചുറ്റും നടന്ന് പരിശോധിക്കും. പിന്നെ, വെള്ളത്തിലേക്ക് ഒറ്റ ചാട്ടം.. കടുവകള്‍ ചൂടുകാലത്ത് കുളിക്കാന്‍ ആഗ്രഹിക്കുമെന്നും സുശാന്ത നന്ദ പറയുന്നു. വിഡിയോ കാണുന്ന ആളുകള്‍ക്കും കുളിര്‍മ തോന്നുന്ന തരത്തിലാണ് കടുവയുടെ കുളി.

Story Highlights tiger, animals, viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top