Advertisement

കൊവിഡ് വാക്‌സിന്‍; അടിയന്തരാനുമതി നിഷേധിച്ചു എന്ന വാര്‍ത്ത തള്ളി ആരോഗ്യ മന്ത്രാലയം

December 9, 2020
2 minutes Read
covid vaccine; Ministry of Health has rejected the news that the emergency permit was denied

രാജ്യത്ത് കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും നല്‍കിയ അപേക്ഷ തള്ളി എന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വിഷയത്തില്‍ അന്തിമ തീരുമാനമായില്ലെന്നും ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷകളില്‍ വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ തേടുകയാണുണ്ടായത്.

അതേസമയം, ഭാരത് ബയോടെക്കും സെറം ഇന്‍സ്റ്റിററ്യൂട്ടും സമര്‍പ്പിച്ച അപേക്ഷകളില്‍ വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു. മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള കൊവാക്‌സിന്റെ ഫലപ്രാപ്തിയെന്തായിരിക്കുമെന്ന് വിശദീകരിക്കാന്‍ ബയോടെക്ക് കൂടുതല്‍ സമയം തേടി. ബ്രിട്ടണില്‍ നടന്ന കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും വിദഗ്ധ സമിതി ആവശ്യപ്പട്ടു.

Story Highlights covid vaccine; Ministry of Health has rejected the news that the emergency permit was denied

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top