ഷക്കീലയുടെ ബയോപിക്ക്; ടീസർ പുറത്ത്

shakeela biopic movie teaser

നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീല-നോട്ട് എ പോൺസ്റ്റാർ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രത്തിൽ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്നത്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിൽ എത്തും. 16ആം വയസ്സിൽ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമ സംവദിക്കുന്നത്.

കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. 2017ൽ കൊല ചെയ്യപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിൻ്റെ സഹോദരനാണ് ഇന്ദ്രജിത്ത്. ചിത്രത്തിൽ റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തർ നൊറോണ എന്നിവരും അഭിനയിക്കുന്നുണ്ട്.

90കളിൽ തെന്നിന്ത്യയെ ഇളക്കിമറിച്ച താരമാണ് ഷക്കീലെ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിൽ ഷക്കീല വേഷമിട്ടിട്ടുണ്ട്.

ഷക്കീലയുടെ ലുക്കായിരുന്നു ചിത്രത്തിൽ താൻ നേരിട്ട ഏറ്റവും വലിയവെല്ലുവിളിയെന്ന് റിച്ച തൻ്റെ മുൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. താരം ഷക്കീലയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

Story Highlights shakeela biopic movie teaser out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top