ജല്ലിക്കട്ടിനെ പുകഴ്ത്തി ഷങ്കര്‍; ഈയിടെ ആസ്വദിച്ചതില്‍ മികച്ചതെന്ന് അഭിപ്രായം

director shankar jallikattu

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്. സിനിമ ഈയിടെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ജല്ലിക്കട്ടിലെ സംഗീതത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമയിലെ സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനായ ഷങ്കര്‍.

‘ ഈയിടെ ആസ്വദിച്ചത്,

സൂരരൈ പോട്ര് സിനിമയിലെ ജിവി പ്രകാശിന്റെ ആത്മാവുള്ള സംഗീതം

അന്ധഗാരത്തിലെ എഡ്വിന്‍ സകായുടെ ഗംഭീര ഛായാഗ്രഹണം

മലയാള സിനിമ ജല്ലിക്കട്ടിന് വേണ്ടി പ്രശാന്ത് പിള്ള ചെയ്ത മികച്ചതും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം’

എന്നാണ് സംവിധായകന്റെ ട്വീറ്റ്.

Read Also : ‘ഇന്ത്യയിലേക്ക് ഓസ്കാറ് കൊണ്ടുവരുന്നത് ഈ സിനിമ’; ഗംഭീര അഭിപ്രായവുമായി ജല്ലിക്കട്ട് യാത്ര തുടങ്ങി

ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കട്ട്. ആന്റണി വര്‍ഗീസ്, സാബുമോന്‍, അബ്ദുല്‍ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ, ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയ ശ്രദ്ധേയമായ പല സിനിമകളും ലിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു.

കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. എസ് ഹരീഷും ആര്‍ ഹരികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് സിനിമറ്റോഗ്രഫി.

Story Highlights -director shankar, jallikettu, lijo jose pellissery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top