വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ 100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

100 kg of cannabis seized at Wayanad Muthanga check post

വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായത്. വിപണിയില്‍ ഒരു കോടിയോളം രൂപവില വരുന്ന കഞ്ചാവാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.

ആന്ധ്രയില്‍ നിന്ന് വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ടസ് കേരളത്തിലേക്കെത്തിക്കുന്ന ലോറിയില്‍ നിന്നാണ് അന്താരാഷ്ട്ര വിപണയില്‍ ഒരു കോടി വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. ലോറിയില്‍ പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തില്‍ കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) , ആബിദ് (23)എന്നിവരെ എക്‌സൈസ് അറസറ്റ് ചെയ്തു. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാര്‍ വയനാട് മുത്തങ്ങ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് വന്‍ ലഹരിക്കടത്ത് സംഘത്തെ വലയിലാക്കാനായത്.

Story Highlights 100 kg of cannabis seized at Wayanad Muthanga check post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top