മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര എം.എൽ.എ

മന്ത്രി എ. സി മൊയ്തീനെതിരെ ആരോപണവുമായി അനിൽ അക്കര എം.എൽ.എ. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ മന്ത്രി മൊയ്തീൻ രാവിലെ 6.55 ന് വോട്ടു ചെയ്തത് ചട്ടലംഘനമാണെന്ന് അനിൽ അക്കര ആരോപിച്ചു. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര പറഞ്ഞു.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ തൃശൂർ വടക്കാഞ്ചേരിയിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. മധ്യകേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് മന്ത്രി പറഞ്ഞു. മതേതരം ആഗ്രഹിക്കുന്ന വോട്ടർമാർ എൽഡിഎഫിനൊപ്പമാണ്. കോർപ്പറേറ്റുകളും മാധ്യമങ്ങളും സൃഷ്ടിച്ച വിവാദങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Also : രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ആദ്യവോട്ട് രേഖപ്പെടുത്തി മന്ത്രി എ. സി മൊയ്തീൻ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. എ.സി മൊയ്തീന് പുറമേ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
Story Highlights – A C Moideen, Anil akkara, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here