കടുത്ത തലവേദനയും കഴുത്തുവേദനയും; ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി സി.എം രവീന്ദ്രൻ ഇ.ഡിക്ക് കത്ത് നൽകി

ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ. കടുത്ത തലവേദനയും കഴുത്തു വേദനയുമായതിനാൽ ഹാജരാകാൻ രണ്ടാഴ്ചത്തെ സാവകാശം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് രവീന്ദ്രൻ കത്തു നൽകി. ഇത് മൂന്നാം തവണയാണ് സി.എം രവീന്ദ്രൻ ചോദ്യം ചെയ്യൽ ഒഴിവാക്കുന്നത്.
രവീന്ദ്രന് കടുത്ത തലവേദനയും ക്ഷീണവുമുണ്ടെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. തലച്ചോറിന്റെ എംആര്‍ഐ സ്‌കാന്‍ എടുക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ന്യൂറോ സംബന്ധമായ മറ്റു ചില പരിശോധനകളും ആവശ്യമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, ഇ. ഡി സംഘം ഇന്ന് രവീന്ദ്രന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സംശയം തോന്നിയാല്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു തുടര്‍ നടപടിയെടുക്കാനാണ് സാധ്യത. അസുഖ ബാധിതനെങ്കില്‍ കൂടുതല്‍ സമയം അനുവദിക്കും. ശിവങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി വരുംവരെ സമയമുണ്ടെന്നും ഇതിനിടയില്‍ ചോദ്യം ചെയ്താല്‍ മതിയെന്നുമാണ് ഇ.ഡിയുടെ നിലപാട്.
Story Highlights – C M Raveendran, Enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here