കേരളത്തില്‍ അഴിമതിയുടെ തുടര്‍ക്കഥയാണ് നടക്കുന്നത്: പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ അഴിമതിയുടെ തുടര്‍ക്കഥയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം സൃഷ്ടിക്കുമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം ഗൗരവകരമാണ്. മൂടിവച്ച ഓരോ അഴിമതിയും ഭരണം കഴിയാറാകുമ്പോള്‍ പുറത്തു വരികയാണ്. ഇതില്‍ അന്വേഷണം ആവശ്യപ്പെടുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. എന്നാല്‍ പകരം ആരോപണങ്ങള്‍ സൃഷ്ടിച്ച് നിസാര കാര്യങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടാന്‍ സര്‍ക്കാര്‍ അറസ്റ്റുള്‍പ്പെടെ നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
യുഡിഎഫിന്റെ മതേതര മുഖം തകര്‍ന്നുവെന്ന കെ.സുരേന്ദ്രന്റെ ആരോപണം മറുപടി അര്‍ഹിക്കാത്തതാണ്. ഒരേതൂവല്‍ പക്ഷികളായ ബിജെപിയെയും സിപിഐഎമ്മിനെയും ജനം തിരിച്ചറിയുമെന്നും സ്പീക്കര്‍ക്കെതിരായ ആരോപണം പാര്‍ട്ടി ആലോചിച്ച് പ്രതികരിക്കേണ്ട വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ കമറുദ്ദീനെ ജയിലില്‍ പീഡിപ്പിക്കുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കാസര്‍ഗോഡ് പ്രതികരിച്ചു.
Story Highlights – Corruption continues in Kerala: pk kunhalikutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here