ധനുഷിന്റെ ‘കര്‍ണന്‍’ ചിത്രീകരണം പൂര്‍ത്തിയായി

dhanush mari selvaraj

ധനുഷിന്റെ കര്‍ണന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മാരി സെല്‍വരാജാണ് സിനിമയുടെ സംവിധായകന്‍. ധനുഷ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അതോടൊപ്പം സംവിധായകനൊപ്പമുള്ള ചിത്രവും ധനുഷ് നല്‍കിയിട്ടുണ്ട്.

ചിത്രം തനിക്ക് നല്‍കിയതിന് സംവിധായകന് നന്ദിയും താരം അറിയിച്ചു. സിനിമ തനിക്ക് സ്‌പെഷ്യലാണെന്നും സംഗീതം മികച്ചതാക്കിയതിന് സംഗീത സംവിധായകന് നന്ദിയെന്നും ധനുഷ്.

Read Also : ധനുഷ്-കാർത്തിക് നരേൻ ചിത്രം ഒരുങ്ങുന്നു; തിരക്കഥ ഷർഫു-സുഹാസ്

സിനിമയില്‍ മലയാളി താരം രജിഷ വിജയനാണ് ധനുഷിന്റെ ജോഡിയായി എത്തുന്നത്. ലാലും സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. കലൈപുലി എസ് ധനു വി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്. വടചെന്നൈയ്ക്കും കൊടിക്കും ശേഷം മാരി ശെല്‍വരാജും ധനുഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Story Highlights dhanush, karnan tamil movie, mari selvaraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top