Advertisement

കർഷക സമരം; ഡൽഹിയിലുൾപ്പെടെ സുരക്ഷ ശക്തമാക്കി

December 10, 2020
Google News 2 minutes Read

പതിനഞ്ചാം ദിവസവും ഡൽഹി അതിർത്തികൾ സ്തംഭിപ്പിച്ച് കർഷക പ്രക്ഷോഭം തുടരുന്നു. ഡൽഹി – ഹരിയാന അതിർത്തികളിൽ കൂടുതൽ കർഷകർ എത്തുന്നു. കർഷക സമരത്തെ തുടർന്ന് ഡൽഹി നഗരത്തിൽ ഉൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഡൽഹി ഹരിയാന അതിർത്തിയായ തിക്രിയിലും ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂർ, നോയിഡ ,ഗുരുഗ്രാം എന്നിവിടങ്ങളിലും കർഷകരുടെ സമരം തുടരുകയാണ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശം തള്ളിതോടെ, കൂടുതൽ കർഷകർ അതിർത്തികളിൽ എത്തി. ബദർപുർ അതിർത്തിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രക്ഷോഭം ഡൽഹിയിലേക്ക് മാറ്റാനാണ് കർഷകരുടെ നീക്കം.

കർഷകരുടെ പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കാനാണ് തീരുമാനം. അതിർത്തികളിൽ സമരം കടുപ്പിച്ച്‌തോടെ ഡൽഹിയിലേക്കുള്ള ചരക്കുഗതാഗത്തെ ഇത് ബാധിക്കും. ഡിസംബർ 12 ഡൽഹി – ജയ്പൂർ, ഡൽഹി – ആഗ്ര ദേശീയപാതകൾ ഉപരോധിക്കുമെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights Farmers’ strike; Security has been beefed up, including in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here