പറക്കുന്നം എല്‍ പി സ്‌കൂള്‍ ബൂത്തില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം

മന്ത്രി എ കെ ബാലന്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടെ പാലക്കാട് നഗരത്തിലെ പറക്കുന്നം ഗവ. എല്‍പി സ്‌കൂള്‍ ബൂത്തിന് മുന്‍പില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം. ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് ചിലര്‍ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. പൊലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ മാറ്റിയത്.
Read Also : ജേഴ്‌സിയെ ചൊല്ലി ആലുവ നഗരസഭയിൽ ജീവനക്കാരും പ്രതിപക്ഷ കൗൺസിലർമാരും തമ്മിൽ വാക്കേറ്റം
അതേസമയം പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ ബൂത്തില്‍ വോട്ടെടുപ്പിനിടെ വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ പ്രതിഷേധിച്ചു. തകരാര്‍ പരിഹരിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്. പാലക്കാട് കൂനത്തറയിലും നെല്ലായയിലും വോട്ടിംഗ് യന്ത്രം പണിമുടക്കി.
അതിനിടെ വയനാട്ടില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവിയാണ് മരിച്ചത്. തൃശിലേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Story Highlights – local body election, udf-ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here