Advertisement

ജേഴ്‌സിയെ ചൊല്ലി ആലുവ നഗരസഭയിൽ ജീവനക്കാരും പ്രതിപക്ഷ കൗൺസിലർമാരും തമ്മിൽ വാക്കേറ്റം

January 31, 2020
Google News 1 minute Read

ആലുവ നഗരസഭയിൽ ജീവനക്കാരും പ്രതിപക്ഷ കൗൺസിലർമാരും തമ്മിൽ വാക്കേറ്റവും പ്രതിഷേധവും. നഗരസഭ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ ജീവനക്കാർ തയ്പ്പിച്ച ജേഴ്‌സിയെ ചൊല്ലിയാണ് തർക്കം. കൗൺസിലിന്റെ അനുവാദമില്ലാതെയാണ് നഗരസഭയുടെ ചിഹ്നം ജേഴ്‌സിൽ പതിച്ചതെന്നാണ് കൗൺസിലർമാരുടെ ആരോപണം.

നഗരസഭാ തലത്തിൽ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ ആലുവ നഗരസഭ ജീവനക്കാർ തയ്പ്പിച്ച ജേഴ്‌സിയെ ചൊല്ലിയാണ് ജീവനക്കാരും പ്രതിപക്ഷ കൗൺസിലർമാരും തമ്മിൽ വാക്കേറ്റമുണ്ടായത്. ചാലക്കുടിയിൽ നടക്കുന്ന നഗരസഭാജീവനക്കാരുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനാണ് നഗരസഭാ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജേഴ്‌സി അടിപ്പിച്ചത്. എന്നാൽ കൗൺസിലിന്റെ അനുവാദമില്ലാതെയാണ് നഗരസഭയുടെ ചിഹ്നമടിച്ചതെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആരോപണം.

കൊറോണ രോഗഭീതിയുടെ സാഹചര്യത്തിൽ ജാഗ്രത നിർദേശം നിലനിൽക്കുമ്പോഴാണ് ജീവനക്കാർ ക്രിക്കറ്റ് കളിക്കാൻ പോകുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ നഗരസഭ കൗൺസിലർമാർ സ്വതന്ത്രമായി ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്നാരോപിച്ച് നഗരസഭാ ജീവനക്കാർ കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു.ശക്തമായ ജോലി സമ്മർദം കുറക്കാനാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് ജീവനക്കാർ പറയുന്നു.

ടൂർണമെന്റിന്റെ പേരിൽ ചില കൗൺസിലർമാർ വ്യാജ പിരിവ് നടത്തിയിട്ടുണ്ടെന്നും ഇത് വിജിലൻസ് അന്വേഷിക്കണയെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Story Highlights- Aluva Municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here