വാക്കുതർക്കം: മലപ്പുറത്ത് അച്ഛനെ മകൻ കൊലപ്പെടുത്തി

വാക്കുതർക്കത്തെ തുടർന്ന് അച്ഛനെ മകൻ കൊലപ്പെടുത്തി. മലപ്പുറം വെളിയങ്കോട് ബദർ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവാണ് മരിച്ചത്. മകൻ ആബിദിനെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
വർഷങ്ങളായി ഹംസുവും കുടുംബവും തമ്മിൽ വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. വീടിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കമായിരുന്നു കാരണം. രാവിലെ പതിനൊന്നുമണിയോടെ ഹംസുവിൻ്റെ ഭാര്യയും മകൻ ആബിദും ബദർ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. വീട്ടിൽ കയറാനുള്ള ശ്രമ ഹംസു തടഞ്ഞതോടെ അച്ഛനും മകനും തമ്മിൽ ഉന്തും തള്ളുമായി. അരമണിക്കൂർ നീണ്ട സംഘർഷത്തിൽ ഹംസുവിന് സാരമായി പരുക്കേറ്റു. ഹംസുവിൻ്റെ മരണവിവരം പൊലീസിനെ അറിയിച്ചതും മകനാണ്.
ആബിദിനെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമെ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Story Highlights – malappuram father killed by son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here