പ്രായത്തേയും ശാരീരിക വെല്ലുവിളികളെയും മറികടന്ന് വോട്ട് ചെയ്ത് മേരി

local body election kerala

വോട്ടെടുപ്പ് എന്ന ജനാധിപത്യോത്സവത്തെ ആവേശമായി കാണുന്ന ചിലരുണ്ട്. പ്രായത്തെയും ശാരീരിക വെല്ലുവിളികളേയും മറികടന്ന് വോട്ട് ചെയ്യാന്‍ എത്തിയവര്‍ കൊച്ചിയിലും ഏറെയുണ്ടായിരുന്നു. കെ മേരിക്ക് പ്രായം 64 ആയി. ഇതുവരെ ഒരു വോട്ടും ചെയ്യാതിരുന്നിട്ടില്ല. ഇത്തവണയും പതിവ് തെറ്റിക്കാതെ മേരിയെത്തി.

Read Also : ടോവിനോ തോമസ് തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി; വോട്ട് ചെയ്യാനെത്തി മഞ്ജുവും ഇന്നസെന്റും

പ്രായത്തെ വെല്ലുവിളിച്ച് മറ്റ് ചിലരും വോട്ട് ചെയ്യാനെത്തി. ഗര്‍വ്വാസിസിന് പ്രായം ’95’ ആയിട്ടുള്ളൂ!!! എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിലുള്ള 2ാം നമ്പര്‍ ബൂത്തിലെത്തി കാത്തുനിന്ന് വോട്ട് ചെയ്തു.

കൊച്ചി കോര്‍പറേഷനിലേയ്ക്ക് നടന്ന ആദ്യ വോട്ടെടുപ്പ് മുതല്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കും ഈ അപ്പച്ചന്. പ്രായാധിക്യത്തെ മറികടന്ന് വോട്ട് ചെയ്യാന്‍ ബൂത്തുകളിലെത്തിയവരെ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് നേരിട്ടെത്തി അഭിനന്ദിച്ചു. കൊവിഡിനിടയിലും ഭയപ്പാടില്ലാതെ വോട്ടിന് ഇത്രയേറെ പ്രാധാന്യം നല്‍കുന്ന ഇവരൊക്കെയാണ് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ താരങ്ങള്‍.

Story Highlights local body election, election special

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top