കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാനെതിരെ വീണ്ടും പോക്സോ കേസ്


കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. കൗൺസിലിം​ഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പൊലീസാണ് കേസെടുത്തത്.

നേരത്തേ മറ്റൊരു പരാതിയിൽ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂരിൽ കൗൺസിലിംഗിനായി എത്തിയ പതിനേഴുകാരിയോട് മോശമായി പെരുമാറിയതിനാണ് കേസെടുത്തത്. ഈ പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിലാണ് ജോസഫിനെതിരെ തലശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.

ജോസഫിനെതിരെ പരാതി ഉയരുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ശിശുക്ഷേമ സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു. അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്‌സണ്‍, സിഡബ്ല്യുസി മെമ്പര്‍ എന്നീ ചുമതലകളില്‍ നിന്ന് ജോസഫിനെ ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയിരുന്നു.

Story Highlights CWC chairman, pocso casse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top