പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് ഇന്ന് തറക്കല്ലിടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാസ്ഥാപനവും ഭൂമിപൂജയും നടത്തുക. പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാംപ്ലോട്ടിലാണ് 60,000 മീറ്റർ സ്‌ക്വയറിലുളള പുതിയ മന്ദിരം ഉയരുക. അതേസമയം, തറക്കല്ലിടിൽ ചടങ്ങല്ലാതെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കരുതെന്ന് സുപ്രിംകോടതി വിലക്കിയിട്ടുണ്ട്.

ഇന്ത്യൻ ജനധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിന് കാല സംബന്ധിയായ ചില അപര്യാപ്തതകളും പരിമിതികളും നേരിടുന്നു. ഈ സാഹചര്യത്തിൽ പുതിയ പാർലമെന്റ് മന്ദിര നിർമ്മാണത്തിലൂടെ അവ മറികടക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം പുതിയ മന്ദിരത്തിൽ നടത്താനാകും വിധമാകും നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്. ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഭൂമി പൂജയും പ്രധാനമന്ത്രി തന്നെയാകും നിർവഹിക്കുക. പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിലാണ് 60,000 മീറ്റർ സ്‌ക്വയറിലുളള പുതിയ മന്ദിരം ഉയരുന്നത്. മന്ദിരത്തിൽ എല്ലാ എംപിമാർക്കും പ്രത്യേകം ഓഫീസുകളുണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുളള ആദ്യപടിയായി അത്യാധുനിക ഡിജിറ്റൽ ഇന്റർഫേസുകൾ സജ്ജമാക്കും.

വിശാലമായ ഒരു കോൺസ്റ്റിറ്റിയൂഷൻ ഹാൾ, എംപിമാർക്കായി ഒരു ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികൾ, ഡൈനിംഗ് ഏരിയ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും പുതിയ മന്ദിരത്തിന്റെ ഭാഗമായ് ഉണ്ടാകും. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭ ചേംബറിൽ 384 അംഗങ്ങൾക്കും ആകും ഇരിപ്പിട സൗകര്യമുണ്ടായിരിക്കുക. ഭാവിയിൽ ഇരുസഭകളിലെ അംഗങ്ങളുടെ എണ്ണത്തിലും വർധനവ് ഉണ്ടാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിട സൗകര്യം വർധിപ്പിച്ചിരിക്കുന്നത്. 971 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന 64,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022 ൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. അതേസമയം, മന്ദിരത്തിന് ശിലയിട്ടാലും നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാനാകില്ല. ഇതിനായി സുപ്രിംകോടതിയുടെ അനുമതി അവശ്യമാണ്.

Story Highlights The Prime Minister will lay the foundation stone for the new Parliament House today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top