ജാർഖണ്ഡിൽ ഭർത്താവിനെ ബന്ദിയാക്കി യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു

ജാർഖണ്ഡിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു. ധുംക്കയിലാണ് സംഭവം. 35കാരിയായ യുവതിയാണ് പീഡനത്തിനിരയായത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭർത്താവിനൊപ്പം ചന്തയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ പതിനേഴ് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. ഭർത്താവിനെ ആക്രമിക്കുകയും ബന്ദിയാക്കുകയും ചെയ്ത ശേഷമാണ് പീഡനം. പ്രതികളിൽ ഒരാൾ പരിചയക്കാരനാണെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ 17 പേർക്കെതിരേയും കേസെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. ബാക്കി 16 പേർക്കായി തിരച്ചിൽ തുടരുകയാണെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഡി.ഐ.ജി. സുദർശൻ മണ്ഡലും പ്രതികരിച്ചു.

Story Highlights woman gang raped by 17 men as husband held hostage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top