സ്വർണക്കള്ളക്കടത്ത് കേസ്; റബിൻസനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ റബിൻസനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. നിലവിൽ എൻഐഎയുടെ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആണ് റബിൻസൺ. ജയിലിൽ എത്തിയായിരിക്കും അന്വേഷണസംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനു ശേഷം റബിൻസനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

റബിൻസനെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ കസ്റ്റംസിന് കഴിഞ്ഞദിവസം കോടതി അനുമതി നൽകിയിരുന്നു. അതേസമയം, സി.എം രവീന്ദ്രൻ നൽകിയ മെഡിക്കൽ റിപ്പോർട്ടും, കത്തും ഇ.ഡി ഇന്ന് പരിശോധിക്കും. ഇതിനുശേഷമായിരിക്കും ഇ.ഡി തുടർ നടപടികൾ സ്വീകരിക്കുക.

Story Highlights Gold smuggling case; Robinson will be questioned by Customs today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top