തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്ററുകളും ഫ്‌ളക്‌സുകളും നീക്കുന്ന തിരക്കിൽ സ്ഥാനാർത്ഥികൾ

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും നീക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. മതിലുകളിലുണ്ടായിരുന്ന ചുവരെഴുത്തുകൾ മായ്ച്ച് വൈറ്റ് വാഷ് വരെ ചെയ്ത് കൊടുക്കുന്നുണ്ട് സ്ഥാനാർത്ഥികളിൽ ചിലർ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 5 ദിവസത്തിനകം ബോർഡുകളും ഫ്‌ളക്‌സുകളും നീക്കണമെന്ന് കോടതിയും നിർദേശിച്ചിരുന്നു.
കഞ്ഞിക്കുഴി പഞ്ചായത്ത് 16-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി സന്തോഷ് കുമാറും പ്രവർത്തകരും തെരഞ്ഞെടുപ്പിന് ശേഷവും കുറച്ച് തിരക്കിലാണ്. പ്രചാരണത്തിനായി പതിച്ച പോസ്റ്ററുകളും ചുമരെഴുത്തുകളും നീക്കുന്ന തിരക്കിൽ. ചുവരെഴുതുന്നതിന് മുൻപ് ഉടമസ്ഥരോട് അനുവാദം വാങ്ങിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇത് വൃത്തിയാക്കി നൽകാം എന്ന് ഉറപ്പും നൽകി. ഈ വാക്കാണ് ഇപ്പോൾ പാലിക്കുന്നത് കഴിഞ്ഞ ദിവസം മുതലാണ് പോസ്റ്ററുകളും ചുവരെഴുത്തും സന്തോഷ് കുമാറും സംഘവും നീക്കം ചെയ്ത് തുടങ്ങിയത്. കുറഞ്ഞ സമയത്തിനുളളിൽ എല്ലാം നീക്കം ചെയ്യാനാണ് ഇവരുടെ ശ്രമം. ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും സ്ഥാനാർത്ഥികൾ ഫ്‌ലക്‌സുകളും ബാേർഡുകളുമെല്ലാം നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ പോളിംഗ് സ്റ്റേഷനിലെ മാലിന്യവും നീക്കം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Story Highlights – Local elections; Candidates busy moving posters and flexes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here