Advertisement

പോളിംഗ് ശതമാനം കുറഞ്ഞത് ബാധിക്കില്ല; വിജയ പ്രതീക്ഷയില്‍ ജോസ് കെ മാണി

December 11, 2020
Google News 3 minutes Read
political motive of the new allegations; Jose K. Mani

തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടായാല്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നും കോട്ടയം ജില്ലാ പഞ്ചായത്തില്‍ ബഹുഭൂരിപക്ഷം നേട്ടമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.

Read Also : രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ ഇല്ല

കഴിഞ്ഞ ദിവസമാണ് അഞ്ച് ജില്ലകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാംഘട്ട പോളിംഗ് നടന്ന വ്യാഴാഴ്ച വൈകിട്ട് 6.30 വരെ 76 ശതമാനം പേര്‍ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറര വരെയുള്ള കണക്കുകള്‍ പ്രകാരം, കോട്ടയം-73.72, എറണാകുളം-76.74, തൃശൂര്‍ -74.58, പാലക്കാട്-77.53, വയനാട്- 79.22 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.

അഞ്ച് ജില്ലകളിലായി ഡിസംബര്‍ എട്ടിന് നടന്ന ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ 73.12 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരം- 70.04, കൊല്ലം- 73.80, പത്തനംതിട്ട- 69.72, ആലപ്പുഴ- 77.40, ഇടുക്കി- 74.68 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം.

Story Highlights jose k mani, local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here