തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; പരസ്യ പ്രചാരണം നാളെ അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നാളെ വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ പാടുള്ളു എന്നും കര്‍ശന നിര്‍ദേശമുണ്ട്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.
Story Highlights – Third phase of local elections; campaign ends tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here