രാജ്യത്തെ മൂന്ന് പ്രതിരോധസേനകളിലും സേവനമനുഷ്ഠിച്ച ഒരേയൊരു സൈനികൻ 100 ന്റെ നിറവിൽ
രാജ്യത്തെ മൂന്ന് പ്രതിരോധസേനകളിലും സേവനമനുഷ്ഠിച്ച സൈനികന് നൂറ് വയസ്. കര, നാവിക, വ്യോമ സേനകളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച കേണൽ പ്രിതിപാൽ സിംഗ് ഗിൽ എന്ന സൈനികനാണ് നൂറിന്റെ നിറവ് ആഘോഷമാക്കുന്നത്.
പഞ്ചാബ് സ്വദേശിയായ പ്രിതിപാൽ സിംഗ് ഗിൽ രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ റോയൽ ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് വൈമാനിക ജോലിയിൽ കുടുംബാഗങ്ങൾ ആശങ്കപ്രകടിപ്പിച്ചതിനെ തുടർന്ന് നാവിക സേനയിൽ ചേർന്നു.
യുദ്ധക്കപ്പലുകളിലെ ആയുധങ്ങളുടെ ചുമതലയുള്ള ഗണ്ണറി വിഭാഗത്തിൽ സേവന മനുഷ്ഠിച്ച അദ്ദേഹം പിന്നീട് സേനവിട്ട് സ്വാതന്ത്രാനന്തരം കരസേനയിൽ ചേർന്നു.
1965 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം ണിപ്പൂരിൽ അസം റൈഫിൾസിലെ സെക്ടർ കമാൻഡറായാണ് വിരമിക്കുന്നത്. ചണ്ഡിഗഢിലെ വസതിയിൽ കുടുംബാംഗങ്ങൾക്കൊപ്പം ജന്മദിനമാഘോഷിക്കുന്ന കേണൽ പ്രിതിപാൽ സിംഗ് ഗില്ലിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ലഫ്റ്റനന്റ് ജനറൽ കെ.ജെ. സിംഗ് തുടങ്ങിയവർ ജന്മദിനാശംസകൾ നേർന്നു.
Story Highlights – At 100, he is the only soldier to have served in all three defense forces in the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here