സ്വപ്‌നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കെ. സുരേന്ദ്രന്‍

k surendran

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ആസൂത്രിതമാണ്. കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പിനെ ഉപയോഗിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

സ്വപ്‌നയെ ജയിലില്‍ സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ഈ ഭീഷണിക്ക് പിന്നില്‍ ഉണ്ട്. അതുകൊണ്ട് സ്വപ്‌നയുടെ ശബ്ദ സന്ദേശത്തെ സംബന്ധിച്ചും സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ആരാണെന്നത് സംബന്ധിച്ചും വിശദമായ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights Central agency should probe incident of threatening Swapna in jail: K Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top