Advertisement

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു

December 12, 2020
Google News 2 minutes Read

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകം. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ഫോണിലെ സ്വകാര്യവിവരങ്ങൾ ചോർത്തി എടുക്കും. തിരിച്ചടവ് തെറ്റിയാൽ ഈ വിവരങ്ങൾ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കും. യുവാക്കളും വീട്ടമ്മമാരുമടക്കം നിരവധി പേരാണ് വായ്പാക്കെണിയിൽ കുടുങ്ങുന്നത്.

ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളാണ് മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി ഇൻസ്റ്റന്റ് ലോണുകൾ നൽകുന്നത്. പരസ്യം ചെയ്തും, വാട്‌സ്ആപ്പ് വഴിയും ലോൺ എടുക്കുന്നതിനായി ആളുകളെ ആകർഷിക്കും. നിയമപരമായി പ്രവർത്തിക്കുന്നതും, അല്ലാത്തതുമായ നിരവധി ആപ്ലിക്കേഷനുകൾ സൈബർ ഇടങ്ങളിൽ സജീവമാണ്. ലോൺ നിബന്ധനകളിൽ ചെറിയ വീഴ്ച വന്നാൽ ബ്ലാക്ക് മെയിലിംഗ് തുടങ്ങും. അടവ് മുടങ്ങിയാൽ ഇരട്ടി പണം അടക്കം ആവശ്യപ്പെടും. 3000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുകകളാണ് വാഗ്ദാനം. 36% വരെയാണ് പലിശ ഈടാക്കുന്നത്. കൊച്ചി സ്വദേശിയായ വീട്ടമ്മ ചെറിയ തുക ഇത്തരത്തിൽ ലോൺ എടുത്തു. ഏഴാം ദിനം തിരിച്ചടവ് ആവശ്യപ്പെട്ടു. തിരിച്ചടവിന് സാങ്കേതിക തടസം വന്നതോടെ വീട്ടമ്മയുടെ ഫോൺ ഗ്യാലറിയിലെ ചിത്രങ്ങൾ വാട്‌സ് ആപ്പിൽ അയച്ചു നൽകി ഭീഷണിപ്പെടുത്തി.

ഇത്തരത്തിൽ ഫോണിലെ സ്വകാര്യ വിവരങ്ങളും ചോർന്നതോടെ മാനക്കേട് ഭയന്ന് പരാതിപ്പെടാത്തവർ നിരവധി. ആപ്പ് തന്നെ പെർമിഷൻ വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും തലവെച്ച് കൊടുക്കുന്നവർക്ക് കുറവില്ല. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന നിരവധി ആപ്പുകൾ സജീവമാണ്.

Story Highlights Loan fraud using mobile app is rampant in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here