സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ല: മാണി സി. കാപ്പന്‍

mani c kappan

സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്ന് മാണി സി. കാപ്പന്‍. ശക്തമായ പ്രതിഷേധം എല്‍ഡിഎഫില്‍ അറിയിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ല. എല്‍ഡിഎഫ് നീതിപുലര്‍ത്തിയില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

പാലായില്‍ തിരിച്ചടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ഒന്‍പത് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ലീഡ് ചെയ്തതാണ്. അതില്‍ രണ്ട് സീറ്റാണ് തന്നത്. ശക്തമായ പ്രതിഷേധമുണ്ട്. സംസ്ഥാനത്തുടനീളം കഴിഞ്ഞതവണ നാനൂറോളം സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഇത്തവണ 165 സീറ്റാണ് തന്നത്. എല്‍ഡിഎഫില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കും. ഇടതുപക്ഷത്തിനൊപ്പമാണ് ജനവികാരമെന്ന് വിശ്വസിക്കുന്നതായും മാണി സി. കാപ്പന്‍ പറഞ്ഞു.

Story Highlights mani c kappan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top