സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; വിശദമായ അന്വേഷണം നടത്താന്‍ ജയില്‍ വകുപ്പ്

swapna suresh

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജയില്‍ വകുപ്പ്. സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐജിയും അന്വേഷണം നടത്തും.

സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിരുന്ന വിയ്യൂര്‍, എറണാകുളം ജയിലുകളിലെ വിവരങ്ങളാണ് മധ്യമേഖല ജയില്‍ ഡിഐജി അന്വേഷിക്കുന്നത്. അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജയില്‍ ഡിജിപിയുടെ നിര്‍ദ്ദേശം.

സ്വപ്നയെ അട്ടക്കുളങ്ങര ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് നേരത്തെ ദക്ഷിണ മേഖല ജയില്‍ ഡിഐജി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Story Highlights Swapna Suresh, Department of Prisons to conduct detailed investigation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top