മുക്കം നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് സംയുക്ത തെരഞ്ഞെടുപ്പ് റാലി

Welfare Party-UDF joint election rally in Mukkam

മുക്കം നഗരസഭയിലെ അഞ്ചു വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് സംയുക്ത തെരഞ്ഞെടുപ്പ് റാലി. കൊട്ടിക്കലാശത്തോടനുബന്ധിച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും ചേര്‍ന്ന് സംയുക്തറാലി നടത്തുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ വലിയ കൂട്ടമായി എത്തി റാലിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. നഗരസഭയിലെ കണക്കുപറമ്പ്, മംഗലശേരി, പുല്‍ പറമ്പ്, വെസ്റ്റ് ചേന്ദമംഗലൂര്‍, പൊറ്റശേരി എന്നീ വാര്‍ഡുകളിലാണ് സംയുക്ത റാലി നടന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുകള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

Story Highlights Welfare Party-UDF joint election rally in Mukkam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top