Advertisement

ഇന്ത്യൻ പാർലമെന്റ് ഭീകരാക്രമണത്തിന് 19 വർഷം

December 13, 2020
Google News 2 minutes Read

ഇന്നേ ദിവസം 19 വർഷങ്ങൾക്ക് അപ്പുറമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന പാർലമെന്റ് മന്ദിരത്തിന് നേരെ തീവ്രവാദികൾ നിറയൊഴിച്ചത്. ഭീകരാക്രമണത്തെ തുടർന്ന് 7 ഡൽഹി പൊലീസ് അംഗങ്ങൾ ഉൾപ്പെടെ 14 പേരാണ് മരിച്ചത്. പാകിസ്ഥാന്റെ പിൻബലത്തോടെ ലഷ്‌കറി ത്വയിബ , ജയ്‌ഷേ മുഹമ്മദ് എന്നീ ഭീകര സംഘടനകാളാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് മനസിലാക്കാൻ കഴിഞ്ഞു.

2001 ഡിസംബർ 13നാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യൻ പാർലമെന്റിന് നേരെ അഞ്ച് ഭീകരർ നിറയൊഴിച്ചത്. രജ്യ സഭയിലേയും ലോക് സഭയിലെയും നടത്തിപ്പ് ക്രമങ്ങൾ നിർത്തിവച്ച വേളയിലായിരുന്നു അക്രമണം. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിലായിരുന്നു ഭീകരർ എത്തിയത്. ആക്രമം നടക്കുമ്പോൾ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനി അടക്കമുള്ള മന്ത്രിമാർ പാർലമെന്റിൽ ഉണ്ടായിരുന്നു. ഭീകരർ പാർലമെന്റിന് നേരെ വെടിയുതിർത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷ ഭടന്മാരും പാർലമെന്റിലെ സുരക്ഷ ഉദ്യോഗസ്ഥരും ആക്രമണത്തെ ചെറുത്തു. ആക്രമണത്തിൽ അഞ്ച് ഭീകരരും 6 പൊലീസുകാരുമുൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു 18 പേർക്ക് പരുക്കേറ്റു സംഭവത്തെ തുടർന്ന് ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളായി. പാകിസ്ഥാൻ സ്ഥാനപതിയെ ഇന്ത്യ തിരിച്ചു വിളിച്ചു.

അധ്യാപകനായ എസ്എആർ ജിലാനി, അഫ്‌സൽ ഗുരു, ഷൗക്കത്ത് ഹുസൈൻ ഗുരു, ഷൗക്കത്തിന്റെ ഭാര്യ അഫ്‌സാൻ ഗുരു എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാൽ, പിന്നീട് എസ്എആർ ഗിലാനിയെയും അഫ്‌സൽ ഗുരുവിനെയും കോടതി വെറുതെ വിട്ടു. ഷൗക്കത്ത് ഉസൈൻ ഗുരുവിനെ വധ ശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് നൽകിയ അപ്പീലിൽ പത്ത് വർഷം കഠിന തടവാക്കി ശിക്ഷ കുറച്ചു. കുറ്റം തെളിഞ്ഞതിനെ തുടർന്ന് 2002 ഡിസംബർ 18ന് സൽഹി കോടതി അഫ്‌സൽ ഗുരുവിന് വധ ശിക്ഷവിധിച്ചു. രാഷ്ട്രപതി പ്രണാബ് മുഖർജി ദയാ ഹർജി തള്ളിയതിനെ തുടർന്ന് 2013 ഫെബ്രുവരി 9ന് അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റി. ഇന്ത്യൻ പാർലമെന്റ് ആക്രമണത്തെ ലോക രാഷ്ട്രങ്ങൾ അപലപിച്ചെങ്കിലും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രത്തിലുണ്ടായ അപ്രതീക്ഷിത ആക്രമണം വലിയ സുരക്ഷാ പാളിച്ചയായാണ് വിലയിരുത്തപ്പെട്ടത്.

Story Highlights 19 years since the terrorist attack on the Indian Parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here