ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ 2500 കോടിയുടെ അഴിമതി; ഇന്ന് മുതല്‍ അമിത് ഷായുടെ വീടിന് മുന്നില്‍ ആം ആദ്മി ധര്‍ണ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ ആം ആദ്മി പാര്‍ട്ടി ഇന്ന് മുതല്‍ ധര്‍ണ ആരംഭിക്കും. 2500 കോടി രൂപയുടെ അഴിമതി ഡല്‍ഹിയിലെ ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ നടന്നതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ.
മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് 13,000 കോടി രൂപ ഡല്‍ഹി സര്‍ക്കാര്‍ നല്‍കാനുണ്ടെന്ന് ആരോപിച്ച കേജ്രിവാളിനെ വീടിന് മുന്നില്‍ ബിജെപി നടത്തുന്ന സമരത്തിന് പിന്നാലെയാണ് ആം ആദ്മിയുടെ പ്രഖ്യാപനം. രാഘവേന്ദ്ര സഞ്ജീവ് ജാ, കുല്‍ദിപ്, ഋതുരാജ് ഗോവിന്ദ് തുടങ്ങിയ ആം ആദ്മി നേതാക്കള്‍ ആണ് ആഭ്യന്തരമന്ത്രിയുടെ വീടിന് മുന്നില്‍
സത്യാഗ്രഹം തുടങ്ങുക.
Read Also : കർഷക സംഘടനകളുമായി അമിത് ഷാ നടത്തിയ ചർച്ച പരാജയം
2500 കോടി രൂപ തിരിമറി നടത്തിയത് പുറംലോകത്ത് എത്താതിരിക്കാന്‍ ആണ് ബിജെപി മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ സമരം സംഘടിപ്പിക്കുന്നത് എന്ന് ആം ആദ്മി ആരോപിച്ചു.
ഈ സാഹചര്യത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ അഴിമതി സിബിഐ അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും ആം ആദ്മി വ്യക്തമാക്കി.
അതേസമയം മുഖം രക്ഷിക്കാനുള്ള ആം ആദ്മിയുടെ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊള്ളും എന്ന് ബിജെപി പ്രതികരിച്ചു. അരവിന്ദ് കേജ്രിവാളിന്റെ വീടിനു മുന്നിലുള്ള സമരം തുടരുമെന്നും ബിജെപി വ്യക്തമാക്കി.
Story Highlights – aam admi party, delhi, amit shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here