വാക്സിൻ ചികിത്സയുടെ ഭാഗം; മുഖ്യമന്ത്രിക്കെതിരായ ആരോപണം ബാലിശമെന്ന് എ. വിജയരാഘവൻ

കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഉത്തരവാദിത്തത്തോടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സൗജന്യ വാക്സിൻ പ്രഖ്യാപനം സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാണെന്നും വിജയരാഘവൻ പറഞ്ഞു.
കൊവിഡ് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ വാക്സിന് സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളോ പ്രസ്താവനയോ നടത്തുന്നത് സ്വാഭാവികമാണ്. അതില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്റെ വാദം ബാലിശമാണ്.
വളരെ സമഗ്രമായി രാഷ്ട്രീയ വിഷയങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നുവന്ന പ്രശ്നങ്ങളും സംബന്ധിച്ച് ഇടതുമുന്നണിയുടേയും ഈ സര്‍ക്കാരിന്റേയും നിലപാട് പറയുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും വിജയരാഘവൻ വ്യക്തമാക്കി.
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കൊവിഡ് വാക്സിന്റെ ലഭ്യത സംബന്ധിച്ച് ഒരു വിധത്തിലുള്ള അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് തൊട്ടുമുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
Story Highlights – Covid vaccine, A Vijayaraghavan, Pinarayi vijayan, UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here