രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 30,254 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,254 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 98,57,029 ആയി ഉയർന്നു. അതേസമയം, കേരളത്തിൽ അടുത്ത രണ്ടാഴ്ച നിർണായകമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 391 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1,43,019 ആയി ഉയർന്നു. നിലവിൽ മൂന്നര ലക്ഷം സജീവ കേസുകളാണ് വിവിധ കേന്ദ്രങ്ങളിലായുള്ളത്. സംസ്ഥാനത്ത് ഇനിയുള്ള രണ്ടാഴ്ച രോഗവ്യാപന സാധ്യത വർധിക്കാനുള്ള സാധ്യയുള്ളതിനാൽ രണ്ടാഴ്ച നിർണായകമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Story Highlights covid india with in 24 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top