കാറില്‍ കെട്ടി വലിക്കപ്പെട്ട നായ ഇന്ന് സുരക്ഷിത കരങ്ങളില്‍

ഇന്നലത്തെ വൈകുന്നേരം നമ്മെ അസ്വസ്ഥമാക്കിയ ഒരു ദൃശ്യമായിരുന്നു പറവൂരില്‍ നായയെ കാറിന് പിന്നില്‍ കെട്ടി വലിച്ച സംഭവം. കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴക്കപ്പെട്ട ആ നായ ഇന്ന് സുരക്ഷിതമായ കൈകളിലാണ്.
Read Also : നായയെ ഓടുന്ന വണ്ടിയിൽ കെട്ടിവലിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
വിദേശത്തേക്ക് പോകാന്‍ വൈദ്യ പരിശോധനക്കായി മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന അഖിലാണ് ദാരുണ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാറിന് പിന്നില്‍ നായ ഓടുന്നത് കണ്ട് എട്ട് സെക്കന്റ് മാത്രമുള്ള ദൃശ്യമാണ് ആദ്യം പകര്‍ത്തിയത്. പക്ഷേ ഒരു നിമിഷത്തെ തോന്നലാണ് അഖിലിനെ ബൈക്ക് തിരിച്ച് കാറിനെ പിന്തുടരാന്‍ പ്രേരിപ്പിച്ചത്. സ്വന്തം തിരക്ക് മറന്ന ആ നിമിഷമാണ് ഈ നായയുടെ ജീവന്‍ രക്ഷിച്ചത്.
ഇന്നലെ വൈകീട്ടോടെയാണ് എറണാകുളത്ത് നെടുമ്പാശേരി പറവൂർ റോഡിൽ ചാലാക്കയിൽ അതിക്രൂരമായ സംഭവം അരങ്ങേറിയത്. 30 കിലോമീറ്ററോളം വേഗത്തിൽ പാഞ്ഞ കാറിന്റെ ഡിക്കിയിൽ നായയെ ബന്ധിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഓടി തളർന്നു അവശനായി വീണ നായയെ റോഡിലൂടെ വലിച്ചിഴച്ചു.
ദൃശ്യങ്ങൾ പകർത്തിയ അഖിൽ കാറിനെ മറികടന്ന് തടഞ്ഞു നിർത്തുകയായിരുന്നു. അഖിലിനോട് കയർത്ത കാർ ഡ്രൈവർ നായയുടെ കെട്ടഴിച്ചു വിട്ട ശേഷം മുങ്ങി. റോഡിൽ ഉരഞ്ഞ് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു നായ. ഉച്ചയോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കപ്പെട്ടതോടെ വ്യാപക പ്രതിഷേധമുയർന്നു.
ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട ചെങ്ങമനാട് പോലീസ് കാർ നമ്പർ പരിശോധിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനൊടുവിലാണ് കാർ ഓടിച്ചിരുന്ന യൂസഫിനെ കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഡ്രെെവിംഗ് ലെെസന്‍സ് റദ്ദാക്കാന്‍ മന്ത്രി ഉത്തരവിട്ടു.
ദയ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ സംരക്ഷണത്തിലാണ് ഇപ്പോള്‍ ഈ മിണ്ടാപ്രാണി. മനുഷ്യന്‍ കാലിന്‍ ചുവട്ടില്‍ കുരച്ച് കാവല്‍ നിന്നിട്ടും കെട്ടി വലിച്ച് ക്രൂരത കാട്ടി. ഓടി വീണപ്പോഴും മുറിവേറ്റ് ചതുപ്പില്‍ കിടന്നപ്പോഴും ഇവളുടെ കൂടെ നിന്ന ആ നായയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം.
Story Highlights – dog tied up in car in safe hands, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here