നിര്‍ഭയമായി വോട്ട് ചെയ്യാനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി

നിര്‍ഭയമായി വോട്ട് ചെയ്യാനാവശ്യമായ സജ്ജീകരണങ്ങള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒരുക്കിയെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായും അതിര്‍ത്തികളില്‍ പരിശോധന വ്യാപിപ്പിച്ചതായും ജില്ലാ പൊലീസ് മേധാവി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പ്രതീക്ഷയില്‍
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടം നാളെ നടക്കുകയാണ്. നാല് ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കുന്നുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു.
ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്നലെ വൈകിട്ട് ആറിനാണ് പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിച്ചത്. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ പാടുള്ളൂ എന്നും കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.
Story Highlights – local body election, kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here