തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പ്രതീക്ഷയില്‍

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പ്രതീക്ഷയിലാണ്. ഇടത് കോട്ടയില്‍ ഇത്തവണയും വിള്ളല്‍ വീഴില്ലെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തവണ വന്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇടതു പക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് കണ്ണൂരിന്. 2015ല്‍ ആകെയുള്ള 1166 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 756 ഉം നേടിയത് എല്‍ഡിഎഫ് ആയിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ സമ്പൂര്‍ണാധിപത്യം. എട്ട് നഗരസഭകളില്‍ അഞ്ചിടത്തും ഭരണം നേടി. ജില്ലാ പഞ്ചായത്തില്‍ 24 ല്‍ 15 ഉം ഡിവിഷനുകള്‍ സ്വന്തമാക്കി. കോണ്‍ഗ്രസ് വിമതന്റെ സഹായത്തില്‍ കോര്‍പറേഷനും നാല് വര്‍ഷം ഭരിച്ചു. കണ്ണൂര്‍ കോര്‍പറേഷനില്‍ ഇത്തവണയും പോരാട്ടം കടുക്കും. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെയും എല്‍ജെഡിയുടെയും വരവ് സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രചാരണം.
സംസ്ഥാന സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ പ്രചാരണ വിഷയമാക്കിയ യുഡിഎഫും വിജയ പ്രതീക്ഷയിലാണ്. കണ്ണൂര്‍ കോര്‍പറേഷനില്‍ വിമത ഭീഷണികള്‍ നേരിടുന്നുണ്ടെങ്കിലും പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെടില്ലെന്നാണ് കണക്കുകൂട്ടല്‍. ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.
Story Highlights – local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here