മലങ്കര ടൂറിസം മേഖലയില്‍ താമസിക്കുന്നവരുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍

മലങ്കര ടൂറിസം മേഖലയില്‍ കുടില്‍ കെട്ടിതാമസിക്കുന്നവരുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍. സ്ഥലം അനുവദിച്ചെങ്കിലും എട്ടോളം വീടുകളുടെ നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് വീടുകള്‍ കൈമാറിയിരുന്നു എന്നാല്‍ ഇവിടെ വൈദ്യുതിയും വെള്ളവും ഇതുവരെ ലഭിച്ചിട്ടില്ല.
50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താമസം ആരംഭിച്ച 13 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ടൂറിസം ഹബ്ബായി മാറിയപ്പോള്‍ ഇവരെ മാറ്റിപാര്‍പ്പിക്കാം എന്ന് ഉറപ്പ് നല്‍കി സ്ഥലം അനുവദിച്ചു. അഞ്ചു വീടുകള്‍ നല്‍കിയെങ്കിലും വെള്ളവുമില്ല വെള്ളിച്ചവുമില്ല. സ്ഥലം വ്യക്തികളുടെ പേരില്‍ ആയതിനാല്‍ ഫണ്ട് നല്‍കാന്‍ കഴിയിലെന്നാണ് പഞ്ചായത്ത് പറയുന്നത്.
Story Highlights – Rehabilitation of Malankara Tourism Residents in Uncertainty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here