കരിപ്പൂരിൽ വൻ സ്വർണവേട്ട; മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1,117 ഗ്രാം സ്വർണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദാണ് പിടിയിലായത്. 55 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്.

സ്വർണ മിശ്രിതം ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

Story Highlights Big gold hunt in Karipur; Malappuram resident arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top