Advertisement

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല

December 14, 2020
Google News 1 minute Read

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ ബം​ഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്സ്മെന്റ് വകുപ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കോടതി അംഗീകരിച്ചില്ല.

കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ബിനീഷിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.

നിലവില്‍ പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. ഇഡി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ദമാണെന്ന് കാട്ടി ബിനീഷിന്‍റെ അഭിഭാഷകന്‍ നല്‍കിയ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയില്‍ ബനീഷിന്‍റെ അഭിഭാഷകരുടെ വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു.

Story Highlights – Bineesh kodiyeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here