ബജറ്റ് ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

രാജ്യത്തെ ബജറ്റ് ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വെര്‍ച്വലായാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
വിവിധ വിഭാഗങ്ങളും സംഘടനകളും ധനകാര്യ വിദഗ്ധരും ഉള്‍പ്പെടെയുള്ളവരുമായാണ് ധനമന്ത്രിയുടെ ചര്‍ച്ച. കൊവിഡ് പശ്ചാത്തലത്തിലും ജിഡിപിയില്‍ ഉണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലും എറെ പ്രധാനപ്പെട്ടതാകും ധനമന്ത്രി നടത്തുന്ന ചര്‍ച്ച.
Read Also : സാമ്പത്തിക പ്രതിസന്ധി; ബജറ്റ് മുൻഗണനകളിൽ മാറ്റം വേണ്ടി വരും; തോമസ് ഐസക്
ബജറ്റ് ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ധനമന്ത്രി ഇന്നലെ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഫെബ്രുവരി ഒന്ന് തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെയും ബജറ്റ് അവതരണം.
ബജറ്റ് അവതരണം മുൻ വർഷങ്ങളിലെ പോലെ തന്നെ നടത്താൻ കേന്ദ്രസർക്കാർ തിരുമാനമായി. പാർലമെന്റ് സമ്മേളനം ജനുവരി അവസാനവാരം മുതൽ ആരംഭിക്കും.
Story Highlights – budget, nirmala sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here