ലീഗിന്റെ കോട്ടകള്‍ക്ക് ഒരു കോട്ടവും ഉണ്ടാകില്ല: കെ.പി.എ. മജീദ്

മുസ്ലീം ലീഗിന്റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ലെന്ന് കെ.പി.എ. മജീദ്. മലപ്പുറത്ത് കഴിഞ്ഞ തവണ നേടിയതിലും പതിന്മടങ്ങ് സീറ്റുകള്‍ നേടും. മലപ്പുറത്ത് പരമാവധി ഐക്യത്തിലാണ്. നല്ല ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.പി.എ. മജീദ്.
അതേസമയം, തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റ മൂന്നാംഘട്ടത്തിലെ ആദ്യ മണിക്കൂറില്‍ 6.02 ശതമാന പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക.
Story Highlights – KPA Majeed vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here