എല്‍ഡിഎഫ് വന്‍ വിജയം നേടും: മന്ത്രി ഇ.പി. ജയരാജന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. വളരെക്കാലമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍. കൊവിഡിനെതിരെ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ചവരാണ് സ്ഥാനാര്‍ത്ഥികള്‍. ജനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും കൊടുക്കാന്‍ മുന്നിട്ടിറങ്ങിയവരാണ്. അവരെയെ ജനങ്ങള്‍ വിജയിപ്പിക്കൂവെന്നും മന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഇ.പി. ജയരാജന്‍.

കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ യുഡിഎഫ് ഇല്ല. കാര്‍ഷിക ബില്ലിനെതിരെ യുഡിഎഫിന്റെ പ്രതിനിധികള്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്.

കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക.

Story Highlights Minister EP Jayarajan vote

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top