Advertisement

നാദാപുരത്ത് സംഘർഷം; പൊലീസ് ​ഗ്രനേഡ് പ്രയോ​ഗിച്ചു

December 14, 2020
Google News 0 minutes Read

കോഴിക്കോട് നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

വോട്ടു ചെയ്യാനായി എത്തിയ യുഡിഎഫ് പ്രവർത്തകർ ബൂത്തിനടുത്ത് കൂട്ടംകൂടി നിന്നതോടെ പൊലീസ് ഇടപെട്ടു. സാമൂഹിക അകലം പാലിക്കണമെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പ്രവർത്തകർ ഇതിന് തയ്യാറായില്ല. തുടർന്ന് പൊലീസ് ലാത്തവീശി. ഇതിനിടെ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് തകർന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ​ഗ്രനേഡ് പ്രയോ​ഗിച്ചത്. ആർക്കും പരുക്കില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here